തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടരുന്നതിനു പിന്നിലെ കാരണം വ്യക്തമാക്കി കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും എം.എല്‍.എയുമായ കെ.മുരളീധരന്‍ രംഗത്ത്. കൗമുദി ടിവിയുടെ അഭിമുഖ പരിപാടിയായ സ്‌ട്രെയിറ്റ് ലൈനിലാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് മനസു തുറന്നത്.
മുരളീധരന്റെ വാക്കുകള്‍-
‘കേരളത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവാണ് ഉമ്മന്‍ചാണ്ടി. കാരണം കെ.കരുണാകരനും എ.കെ ആന്റണിയും കഴിഞ്ഞാല്‍ ഇപ്പോഴത്തേത്തില്‍ ഏറ്റവും സീനിയറായിട്ടുള്ളയാളാണ് ഉമ്മന്‍ ചാണ്ടി. സ്വാഭാവികമായും അത്രയും വര്‍ഷത്തെ ബന്ധങ്ങളും ഉണ്ടാകുമല്ലോ? അതുകൊണ്ട് സ്വാഭാവികമായും അദ്ദേഹത്തിന് മുന്‍തൂക്കം കിട്ടും. കാരണം, കെ.കരുണാകരന്‍ ജീവിച്ചിരിപ്പില്ല. എ.കെ ആന്റണി കേരള രാഷ്‌ട്രീയത്തില്‍ ഒന്നും ഇടപെടുന്നില്ല. അങ്ങനെ വരുമ്ബോള്‍ അത് ഉമ്മന്‍ചാണ്ടിയിലേക്ക് വരുമല്ലോ? അപ്പോള്‍ തീര്‍ച്ചയായും ഏറ്റവും ജനപ്രിയനായ നേതാവ് ഉമ്മന്‍ചാണ്ടി തന്നെയാണ്’.
