അനധികൃത ഹജ്ജ് തടയാന്‍ ഇലക്‌ട്രോണിക് മതില്‍ പദ്ധതിയുമായി സൗദി

സൗദി അറേബ്യ : അനധികൃത ഹജ്ജ് തടയാന്‍ പുതിയ മാര്‍ഗമായ ഇലക്‌ട്രോണിക് മതില്‍ പദ്ധതിയുമായി സൗദി അറേബ്യ. ഹജ്ജിനു അനുമതി പത്രമില്ലാത്തവരും ഇഖാമ തൊഴില്‍ ലംഘകരും ഹജ്ജ് ചെയ്യുന്നത് തടയാനായി പുണ്യസ്ഥലങ്ങള്‍ക്ക് ചുറ്റും ഇലക്‌ട്രോണിക് ഭിത്തി സ്ഥാപിക്കാനാണ് പുതിയ നീക്കം. കഴിഞ്ഞ ഹജ്ജില്‍ അനധികൃതമായി എത്തിയ 3,81,634 വിദേശികളെ ചെക്ക്‌പോസ്റ്റുകളില്‍ നിന്ന് തിരിച്ചയച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *