കൊച്ചി : മഞ്ചേശ്വരം തിരഞ്ഞെടുപ്പില്‍ ക്രമക്കേടുണ്ടെന്ന ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി തേടി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ നല്‍കിയ അപേക്ഷയില്‍ ഇക്കാര്യം ഗസറ്റില്‍ പരസ്യം ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഹര്‍ജി പിന്‍വലിക്കുന്നതില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടോയെന്നറിയുന്നതിനാണിത്. ഇതിനായി സമയം അനുവദിച്ച് ഹര്‍ജി ഏപ്രില്‍ നാലിലേക്ക് മാറ്റി. മഞ്ചേശ്വരത്ത് ലീഗ് സ്ഥാനാര്‍ത്ഥിയായിരുന്ന പി.ബി. അബ്ദുള്‍ റസാഖിനോട് 89 വോട്ടിനാണ് കെ. സുരേന്ദ്രന്‍ പരാജയപ്പെട്ടത്. എന്നാല്‍ മരിച്ചു പോയവരുടെയും വിദേശത്ത് ജോലി ചെയ്യുന്നവരുടെയും പേരില്‍ വ്യാപകമായി കള്ളവോട്ട് നടന്നെന്നാണ് സുരേന്ദ്രന്റെ ഹര്‍ജിയിലെ ആരോപണം.
