മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ നീക്കം തടഞ്ഞ് ചൈന

ബെയ്ജിംഗ്: ജയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയുടെ നേതാവ് മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തെ തടഞ്ഞ് ചൈന. യു.എന്‍ സുരക്ഷാ സമിതിയില്‍ ഇതിലുള്ള വിയോജിപ്പ് അറിയിച്ച്‌ ചൈന വീറ്റോ ചെയ്തു.

ഇതു നാലാം തവണയാണ് മസൂദിനെ പിന്തുണച്ചുകൊണ്ടുള്ള ചൈനയുടെ നടപടി. നേരത്തെയും ഈ വിഷയത്തിലുള്ള ഇന്ത്യയുടെ പ്രമേയത്തെ തെളിവ് ഇല്ലെന്ന് കാണിച്ച്‌ ചൈന വീറ്റോ ചെയ്തിരുന്നു.

അതേസമയം യു.എന്‍ സുരക്ഷാ സമിതിയിലെ സ്ഥിരം അംഗങ്ങളായ യു.എസ്, ബ്രിട്ടണ്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ അസറിനെതിരെ പ്രമേയം കൊണ്ടുവന്നിരുന്നു.

മസൂദ് അസറിനെതിരെ ആവശ്യമായ തെളിവുകള്‍ ഉണ്ടെന്നും ഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിക്കാതിരിക്കുന്നത് മേഖലയുടെ സ്ഥിരതയ്ക്ക് ഭീഷണിയാണെന്നും യു.എസ് വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *