എ​സ്ഡിപി​ഐ​യു​മാ​യി ധാ​ര​ണ​യി​ല്ലെ​ന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി

മ​ല​പ്പു​റം: എ​സ്ഡിപി​ഐ​യു​മാ​യി ലീ​ഗ് ര​ഹ​സ്യ ച​ര്‍​ച്ച ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മെ​ന്ന് മു​സ്ലീം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. ര​ഹ​സ്യ ച​ര്‍​ച്ച ന​ട​ത്തു​ന്ന​ത് ഗ​സ്റ്റ് ഹൗ​സി​ലാ​ണോ, അ​തൊ​രു പൊ​തു​സ്ഥ​ല​മാ​ണെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ലീ​ഗ് – എ​സ്ഡി​പി​ഐ കൂ​ടി​ക്കാ​ഴ്ച​യി​ല്‍ രാ​ഷ്ട്രീ​യ​മി​ല്ലെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി വ്യ​ക്ത​മാ​ക്കി. 

മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി​യി​ലെ ഗ​സ്റ്റ് ഹൗ​സി​ല്‍ മു​സ്ലിം ലീ​ഗ്, എ​സ്ഡി​പി​ഐ നേ​താ​ക്ക​ള്‍ ര​ഹ​സ്യ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് എ​ത്തു​ന്ന ചി​ത്രം ചാ​ന​ലു​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വി​ട്ടി​രു​ന്ന​ത്. മു​സ്ലിം ലീ​ഗ്-​എ​സ്ഡി​പി​ഐ കൂ​ട്ടു​കെ​ട്ട് അ​പ​ക​ട​ക​ര​ക​ര​മാ​യ വ​ര്‍​ഗീ​യ കാ​ര്‍​ഡ് ക​ളി​യെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ ആ​രോ​പി​ച്ചി​രു​ന്നു. 

ലീ​ഗ് നേ​താ​ക്ക​ളും ലോ​ക്സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ക്കു​ന്ന പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി​ക​ളു​മാ​യ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ എ​ന്നി​വ​രാ​ണ് ച​ര്‍​ച്ച​യ്ക്കെ​ത്തി​യ​ത്. എ​സ്ഡി​പി​ഐ​ക്കാ​യി ന​സ​റു​ദ്ദീ​ന്‍ എ​ള​മ​രം, അ​ബ്ദു​ള്‍ മ​ജീ​ദ് ഫൈ​സി എ​ന്നി​വ​ര്‍ കൂ​ടി​ക്കാ​ഴ്ച​യ്ക്കെ​ത്തി. എ​ന്നാ​ല്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ന്നു​വെ​ന്ന വാ​ര്‍​ത്ത​ക​ള്‍ ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ നി​ഷേ​ധി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *