മാറാട് കലാപക്കേസ് പ്രതി; ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

കോഴിക്കോട്: മാറാട് കലാപക്കേസിലെ പ്രതിയെ കോഴിക്കോട് കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മാറാട് കിണറ്റിങ്ങലകത്ത് മുഹമ്മദ് ഇല്യാസിനെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കഴുത്തില്‍ കല്ല് കെട്ടിയ നിലയില്‍ കണ്ടെത്തിയതിനാല്‍ തന്നെ കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ്.

മാറാട് കലാപ കേസിലെ മുപ്പത്തിമൂന്നാമത്തെ പ്രതിയാണ് ഇയാള്‍. കോടതി 12 വര്‍ഷത്തേക്ക് ശിക്ഷിച്ച ഇയാള്‍ നാലുവര്‍ഷമായി ജാമ്യത്തില്‍ ഇറങ്ങിയിരിക്കുകയായിരുന്നു. മാറാട് കേസ് അന്വേഷിക്കുന്ന സിബിഐ ഇയാളെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നെന്നും അതിനു ശേഷം ഇയാള്‍ അസ്വസ്ഥനായിരുന്നെന്നും സുഹൃത്തുക്കള്‍ പറയുന്നു. രണ്ട് ദിവസമായി ഇയാളെ കാണാതായിട്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് പൊലീസ് തയ്യാറാക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *