അബൂദബി: അബൂദബി അന്താരാഷ്ട്ര വിമാനതാവളത്തില്‍ നിന്ന് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഹസ്രത്ത് ഷഹ്ജലാല്‍ അന്താരാഷ്ട്ര വിമാനതാവളത്തിലെത്തിയ വിമാനത്തിെന്റ ശുചിമുറിയില്‍ നിന്ന് 12 കിലോ തൂക്കം വരുന്ന 106 സ്വര്‍ണ കട്ടികള്‍ കണ്ടെത്തി. ശുചിമുറിയിലെ കണ്ണാടിയുടെ പിറകില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. സംഭവത്തെ കുറിച്ച് ബംഗ്ളാദേശ് ഇന്റലിജന്‍സ്, കസ്റ്റംസ് അധികൃതര്‍ പരിശോധന തുടങ്ങി. ബംഗ്ലാദേശ് ദേശീയ വിമാന കമ്ബനിയായ ബിമാന്‍ വിമാനത്തിലാണ് സംഭവം. ധാക്കയില്‍ യാത്രക്കാരെ ഇറക്കി ചിറ്റാഗോങിലേക്ക് പോകുന്നതിന് മുമ്ബുള്ള പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയതെന്ന് ധാക്ക കസ്റ്റംസ് വിഭാഗം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ആരെയും പിടികൂടിയിട്ടില്ല.
