വയനാടിനായി തര്‍ക്കം രൂക്ഷം, തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടു

 കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ വയനാടിനായി തര്‍ക്കം രൂക്ഷമാകുന്നു. തുടര്‍ന്ന് തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടു. ടി. സിദ്ദിഖ്, കെ.പി അബ്ദുള്‍ മജീദ് എന്നിവര്‍ പരിഗണനയില്‍ ഉണ്ട്. മലപ്പുറം ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശിനും സാധ്യതയേറിയിട്ടുണ്ട്. വി.വി. പ്രകാശ് ദല്‍ഹിയിലെത്തിയിട്ടുണ്ട്. എ.കെ. ആന്‍റണിയുമായി പ്രകാശ് കൂടിക്കാഴ്ച നടത്തും.

ടി.സിദ്ദിഖിന് സീറ്റ് നല്‍കണമെന്ന എ ഗ്രൂപ്പിന്റെ ആവശ്യം അംഗീകരിക്കാന്‍ ഐ ഗ്രൂപ്പ് ഒരുക്കമല്ല. വിഷയത്തില്‍ പരിഹാരം കാണാന്‍ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുമായി ദേശീയ നേത്യത്വം ഇന്ന് ദല്‍ഹിയില്‍ ചര്‍ച്ച നടത്തും. ഷാനിമോള്‍ ഉസ്മാന്റെ പേരും പട്ടികയിലുണ്ട്.

വടകരയില്‍ അഡ്വ.പ്രവീണ്‍ കുമാറിന് സാധ്യതയേറിയിട്ടുണ്ട്. സജീവ് മാറോളിയും പരിഗണയിലുണ്ട്. അതേസമയം ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്റെ പേരിന് മുന്‍‌ഗണന വന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *