ഡിവൈഎഫ്‌ഐ, യൂത്ത് ലീഗ് തമ്മില്‍ ഏറ്റുമുട്ടി

വളാക്ഷേരി :മൂര്‍ക്കനാട് പഞ്ചായത്തിലെ വെങ്ങാടില്‍ ഡി.വൈ.എഫ്.ഐ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി.രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഘര്‍ഷമുണ്ടായത്. അങ്ങാടിപ്പുറത്ത് ഡീ.വൈ.എഫ്.ഐ സംഘടിപ്പിച്ച ശില്‍പശാലയില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രവര്‍ത്തകര്‍ തദ്ദേശ തെരെഞ്ഞെടുപ്പ് സമയത്ത് സി.പി.എം റോഡില്‍ വരച്ചിട്ട  തെരെഞ്ഞുടുപ്പ് ചിഹ്നങ്ങള്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മായിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ചോദ്യം ചെയ്യുകയായിരുന്നു. ഇതാണ് സംഘര്‍ഷത്തിന് കാരണമായത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്ന വനിതാ പ്രവര്‍ത്തകയോടും അപമര്യാദയായി പെരുമാറിയതായി ഇവര്‍ പറയുന്നു. വെങ്ങാട് സ്വദേശികളായ ഫസലു അഖില്‍ എന്നിവര്‍ക്കാണ് മര്‍ദ്ധനമേറ്റത്.രണ്ടുപേരുടെയും കൈക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.ഇവര്‍ വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.  ഇരുമ്പ്ദണ്ഡ് ഉപയോഗിച്ച് പത്തോളം വരുന്ന യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മര്‍ദ്ധിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ ഫസലു പറഞ്ഞു.എസ്.എഫ്.ഐ മങ്കട മണ്ഡലം പ്രസിഡന്റാണ് അഖില്‍.എസ്.എഫ്.ഐ വളാഞ്ചേരി ഏരിയാ കമ്മിറ്റി അംഗമാണ് ഫസലു.

Leave a Reply

Your email address will not be published. Required fields are marked *