തിരൂര്‍: ബി.പി അങ്ങാടി തലൂക്കരയിലെ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫിസ് കെട്ടിടം തീയിട്ട് ശിപ്പിച്ച കേസില്‍ മൂന്ന് പേര്‍കൂടി അറസ്റ്റില്‍.പാറശ്ശേരി സ്വദേശികളായ കറുകയില്‍ ഹരിദാസ് (37)അമ്പാട്ട് ഉണ്ണികൃഷ്ണന്‍ (30)ചെറിയാത്ത ്‌ഷൈജു (27)എന്നിവരാണ് ഇന്നലെ പിടിയിലായത്.ഇതോടെ ഈ കേസില്‍ പിടിയിലായവരുടെ എണ്ണം അഞ്ചായി.ആലത്തിയൂര്‍ പകരിപ്പറമ്പില്‍ സതീഷ് (57)ആലത്തിയൂര്‍ കരിയംവളപ്പില്‍ വിനോദ് (35) എന്നിവരാണ് നേരത്തെ അറസ്റ്റിലായവര്‍.എല്ലാവരും ബി ജെ പി പ്രവര്‍ത്തകരാണ്.കഴിഞ്ഞ 22നാണ് 20 ലക്ഷം രൂപ നഷ്ടം കണക്കാക്കുന്ന സി പി എം ഓഫീസ് കെട്ടിടം തകര്‍ക്കപ്പെട്ടത്.ഇരു വിഭാഗം തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കെയായിരുന്നു ഓഫീസ് തീവെയ്പ്.
