പത്തനംതിട്ടയില്‍ രണ്ടാം ക്ലാസുകാരിയെ അമ്മയുടെ കാമുകന്‍ പീഡിപ്പിച്ചു

പത്തനംതിട്ടയില്‍ പിഞ്ചുബാലികയെ സ്വന്തം അമ്മയുടെ കാമുകന്‍ പീഡിപ്പിച്ചു. പ്രതിയായ കയ്ക്കാമണ്‍ അംബേദ്ക്കര്‍ കോളനിയില്‍ പ്ലോട്ട് നമ്ബര്‍ 77 ബിയില്‍ സോമന്റെ മകന്‍ അരുണ്‍കുമാറിനെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു.

അറസ്റ്റ് ചെയ്ത അരുണ്‍കുമാറിനെ പൊലീസ് റിമാന്‍ഡ് ചെയ്തു. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ അയല്‍ക്കാരനാണ് പ്രതി. ഇവരുടെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു ഇയാള്‍. പെണ്‍കുട്ടിയുടെ അച്ഛന്‍ കൊലപാതകകേസില്‍ ജയിലിലാണ്.

പെണ്‍കുട്ടിയെ നിരവധി തവണ ശാരീരികമായി പീഡിപ്പിച്ചതായി പോലീസ് ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു. കഴിഞ്ഞ ദിവസം സ്‌കൂളിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അധ്യാപികമാര്‍ കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ അറിയുന്നത്.

അധ്യാപകര്‍ പത്തനാപുരം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വനിതാ പോലീസും കുട്ടിയുടെ മൊഴിയെടുത്തു. പെണ്‍കുട്ടിയുടെ അമ്മയുടെ അറിവോടെയാണോ പ്രതിപീഡനങ്ങള്‍ നടത്തി വന്നതെന്നും അന്വേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *