ന്യൂസീലന്‍ഡ് : ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസിന്ഡആര്ഡേനു നൊബേല്‍ സമാധാന സമ്മാനം നല്‍കണമെന്ന് ആവശ്യം. ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തോടു പതറാതെ പ്രതികരിച്ച പ്രധാനമന്ത്രിയുടെ നിലപാടുകള്‍ കണക്കിലെടുത്തു ജസിന്‍ഡയ്ക്കു നൊബേല്‍ സമ്മാനം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇപ്പോള്‍ 2 ഹര്‍ജികളാണുള്ളത്. 18,000ത്തിലേറെ പേര് ഇതിനകം ഇതില്‍ ഒപ്പുവച്ചു കഴിഞ്ഞു.
