അപ്രിയ സത്യങ്ങള്‍ തുറന്നു പറഞ്ഞാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വേദനിക്കും; ഒളിയമ്ബുമായി മുല്ലപ്പള്ളി

കോഴിക്കോട്: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഒളിയമ്ബുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്.

അപ്രിയ സത്യങ്ങള്‍ തുറന്നു പറഞ്ഞാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വേദനിക്കുമെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. അപ്രിയ സത്യങ്ങള്‍ തുറന്നുപറയേണ്ട ചില സന്ദര്‍ഭങ്ങള്‍ ഉണ്ടാകുമെന്നും ആ സമയത്ത് അത് തുറന്ന് പറയുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കുകയും ചെയ്തു.

അതേസമയം, ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്ന് ജനവിധി തേടുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യാഴാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ബുധനാഴ്ച വൈകിട്ട് കോഴിക്കോട്ടെത്തുന്ന രാഹുല്‍ ഗാന്ധി വ്യാഴാഴ്ചയാണ് വയനാട്ടില്‍ എത്തുന്നത്.

ചൊവ്വാഴ്ച ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തു പ്രകടന പത്രിക പുറത്തിറക്കുന്ന പരിപാടിക്ക് ശേഷമായിരിക്കും അദ്ദേഹം കേരളത്തിലേക്ക് തിരിക്കുന്നത്. കേരളത്തില്‍ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം വ്യാഴാഴ്ചയാണ്.

Leave a Reply

Your email address will not be published. Required fields are marked *