തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുന്‍ ഡിജിപി ജേക്കബ് തോമസ് മത്സരിക്കില്ല. അദ്ദേഹത്തിന്റെ രാജി സര്‍ക്കാര്‍ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. ജേക്കബ് തോമസിന് പകരം മറ്റ് ആരെയും സ്ഥാനാര്‍ത്ഥിയാക്കില്ലെന്ന് എറണാകുളം കിഴക്കമ്ബലത്തെ ട്വന്റി-20 വൃത്തങ്ങള്‍ അറിയിച്ചു.
ചാലക്കുടിയില്‍ മത്സരിക്കുന്നതിനായി ജേക്കബ് തോമസ് സര്‍വ്വീസില്‍ നിന്നും സ്വയം വിരമിക്കുന്നതിനുള്ള അപേക്ഷ നല്‍കിയിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥനായതിനാല്‍ സ്വയം വിരമിക്കലിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടത് കേന്ദ്ര തലത്തിലാണ്. എന്നാല്‍, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതിയായ ഏപ്രില്‍ നാലിന് മുമ്ബ് വിരമിക്കലിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകില്ല. ഈ സാഹചര്യത്തിലാണ് പിന്മാറ്റം.
