സ്ത്രീ​ക​ളെ അ​വ​ഹേ​ളി​ക്കു​ന്ന​ത് സി​പി​എം രീ​തി​യ​ല്ല; വി​ജ​യ​രാ​ഘ​വ​നെ ത​ള്ളി യെ​ച്ചൂ​രി

തി​രു​വ​ന​ന്ത​പു​രം: ആ​ല​ത്തൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ര​മ്യ ഹ​രി​ദാ​സി​നെ​തി​രാ​യ എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എ. ​വി​ജ​യ​രാ​ഘ​വ​ന്‍റെ പ​രാ​മ​ര്‍​ശ​ത്തെ ത​ള്ളി സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. വി​ജ​യ​രാ​ഘ​വ​ന്‍റെ പ്ര​സം​ഗ​ത്തെ​പ്പ​റ്റി പാ​ര്‍​ട്ടി പ​രി​ശോ​ധി​ക്കു​മെ​ന്നും സ്ത്രീ​ക​ളെ അ​വ​ഹേ​ളി​ക്കു​ന്ന​ത് സി​പി​എ​മ്മി​ന്‍റെ രീ​തി​യ​ല്ലെ​ന്നും യെ​ച്ചൂ​രി പ​റ​ഞ്ഞു. വി​ജ​യ​രാ​ഘ​വ​നു പി​ഴ​വു പ​റ്റി​യി​ട്ടു​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പൊ​ന്നാ​നി​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന എ​ല്‍​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പു ക​ണ്‍​വ​ന്‍​ഷ​നി​ലാ​ണ് വി​ജ​യ​രാ​ഘ​വ​ന്‍റെ വി​വാ​ദ പ​രാ​മ​ര്‍​ശ​മു​ണ്ടാ​യ​ത്. ര​മ്യ ഹ​രി​ദാ​സ് ത​ന്നെ ഇ​തി​നെ​തി​രേ രം​ഗ​ത്തെ​ത്തി. വി​ജ​യ​രാ​ഘ​വ​ന്‍റെ പ​രാ​മ​ര്‍​ശം വേ​ദ​നാ​ജ​ന​ക​മാ​ണെ​ന്നു പ​റ​ഞ്ഞ ര​മ്യ, ഇ​ട​തു​പ​ക്ഷം ന​വോ​ഥാ​ന​ത്തെ​ക്കു​റി​ച്ചും സ്ത്രീ​സു​ര​ക്ഷ​യെ​ക്കു​റി​ച്ചു​മൊ​ക്കെ വാ​ചാ​ല​രാ​കു​ന്ന​വ​രാ​ണെ​ന്ന് ഓ​ര്‍​മി​പ്പി​ച്ചു.

എ​ന്നാ​ല്‍, വി​ജ​യ​രാ​ഘ​വ​ന്‍റെ പ​രാ​മ​ര്‍​ശം വ​ള​ച്ചൊ​ടി​ച്ച​താ​ണെ​ന്നും ദു​ര്‍​വ്യാ​ഖ്യാ​നം ചെ​യ്ത​താ​ണെ​ന്നു​മാ​യി​രു​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ വാ​ദ​ഗ​തി. വി​ജ​യ​രാ​ഘ​വ​ന്‍ ഉ​ദ്ദേ​ശി​ക്കാ​ത്ത കാ​ര്യ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​യി​ല്‍ തി​രു​കി​യ​തെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

പി​ന്നാ​ലെ വി​ജ​യ​രാ​ഘ​വ​ന്‍ ത​ന്നെ വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തു​വ​ന്നു. താ​ന്‍ മോ​ശ​മാ​യി ഒ​ന്നും ഉ​ദ്ദേ​ശി​ച്ചി​ല്ലെ​ന്നും രാ​ഷ്ട്രീ​യ​മാ​യ വി​മ​ര്‍​ശ​ന​മാ​ണു ന​ട​ത്തി​യെ​ന്നു​മാ​യി​രു​ന്നു വി​ജ​യ​രാ​ഘ​വ​ന്‍റെ നി​ല​പാ​ട്. ഘ​ട​ക​ക​ക്ഷി​യാ​യ മു​സ്ലിം ലീ​ഗി​ന്‍റെ പി​ന്നാ​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ പോ​കേ​ണ്ടി വ​ന്ന​തി​ന്‍റെ ഗ​തി​കേ​ടി​നേ​ക്കു​റി​ച്ചു മാ​ത്ര​മാ​ണു താ​ന്‍ പ​റ​ഞ്ഞ​തെ​ന്നാ​യി​രു​ന്നു വി​ജ​യ​രാ​ഘ​വ​ന്‍റെ വി​ശ​ദീ​ക​ര​ണം. 

ഇ​തി​നി​ടെ അ​ധ്യാ​പി​ക ദീ​പ നി​ശാ​ന്ത് ര​മ്യ​ക്കെ​തി​രേ ന​ട​ത്തി​യ വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്കു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ക​ടു​ത്ത എ​തി​ര്‍​പ്പാ​ണു​ണ്ടാ​യ​ത്. ഈ ​വി​വാ​ദം മെ​ല്ലെ കെ​ട്ട​ട​ങ്ങി​യ​പ്പോ​ഴാ​ണു വി​ജ​യ​രാ​ഘ​വ​ന്‍റെ വി​വാ​ദ​പ​രാ​മ​ര്‍​ശം.

Leave a Reply

Your email address will not be published. Required fields are marked *