മ​മ​ത ബം​ഗാ​ള്‍ വി​ക​സ​ന​ത്തി​ന്‍റെ സ്പീ​ഡ് ബ്രേ​ക്ക​ര്‍: മോ​ദി

സി​ലി​ഗു​ഡി: പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വി​ക​സ​ന​ത്തി​ന്‍റെ പാ​ത​യി​ലെ സ്പീ​ഡ് ബ്രേ​ക്ക​റാ​ണ് മ​മ​ത​യെ​ന്നു പ​റ​ഞ്ഞ മോ​ദി, ചി​ട്ടി​ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ചും പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തി.

പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ഒ​രു സ്പീ​ഡ് ബ്രേ​ക്ക​റു​ണ്ട്. ദീ​ദി എ​ന്ന പേ​രി​ലാ​ണ് അ​വ​രെ നി​ങ്ങ​ള്‍​ക്കു പ​രി​ച​യം. ഈ ​ദീ​ദി​യാ​ണ് ബം​ഗാ​ളി​ലെ വി​ക​സ​ന​ത്തി​ന്‍റെ സ്പീ​ഡ് ബ്രേ​ക്ക​ര്‍. ദാ​രി​ദ്യം ഇ​ല്ലാ​താ​യാ​ല്‍ അ​വ​രു​ടെ രാ​ഷ്ട്രീ​യം അ​വ​സാ​നി​ക്കും. ഇ​ത് സി​പി​എ​മ്മി​ന്‍റെ​യും കാ​ര്യ​ത്തി​ല്‍ ബാ​ധ​ക​മാ​ണ്- സി​ലി​ഗു​ഡി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ സം​സാ​രി​ക്ക​വെ മോ​ദി പ​റ​ച്ചു. ആ​യു​ഷ്മാ​ന്‍ ഭാ​ര​ത് ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​ദ്ധ​തി ബം​ഗാ​ളി​ല്‍ ന​ട​പ്പാ​ക്കാ​ന്‍ മ​മ​ത ത​യാ​റാ​യി​ല്ലെ​ന്നും മോ​ദി കു​റ്റ​പ്പെ​ടു​ത്തി. ഉ​ച്ച​യ്ക്കു​ശേ​ഷം മോ​ദി കോ​ല്‍​ക്ക​ത്ത​യി​ലെ ബി​ജെ​പി റാ​ലി​യി​ലും പ​ങ്കെ​ടു​ക്കും.

Leave a Reply

Your email address will not be published. Required fields are marked *