എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ സരിത എസ് നായര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

കൊച്ചി: പത്രിക സമര്‍പ്പിക്കുവാനുള്ള അവസാന തിയതി അടുത്ത സാഹചര്യത്തില്‍ എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ സരിത എസ് നായര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ജയിക്കാന്‍ വേണ്ടിയല്ല താന്‍ മത്സരിക്കുന്നതെന്നും, ജനങ്ങളെ ബോധ്യപ്പെടുത്തുവാനാണ് മത്സരിക്കുന്നതെന്നും സരിത പറഞ്ഞു.

ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാനല്ല താന്‍ മത്സരിക്കുന്നത്. സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നത് തന്നെ തട്ടിപ്പുകാരിയാക്കിയാണ്. എന്താണ് ഫാക്‌ട്‌സ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ആവശ്യം തനിക്കുണ്ട്. അതിന് വേണ്ടിയാണ് സ്ഥാനാര്‍ത്ഥിയാകുന്നത്. ജയിക്കണമെന്നില്ല. അതിനുളള പക്വത എനിക്കായിട്ടില്ല, സരിത പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *