തിരുവനന്തപുരം: കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കിഫ്ബി പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കനേഡിയന്‍ പെന്‍ഷന്‍ കൈകാര്യം ചെയ്യുന്ന കമ്ബനിയാണ് സിഡിപിക്യുവെന്നും 21 ലക്ഷം കോടി രുപ ആസ്ഥിയുള്ള വലിയ കമ്ബനിയാണ് സിഡിപിക്യുവെന്നും ലോകത്തിന്റെ പല ഭാഗങ്ങളിലും സിഡിപിക്യു നിക്ഷേപം നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, പ്രതിപക്ഷത്തിനെ മുഖ്യമന്ത്രി വിമര്‍ശിക്കുകയും ചെയ്തു. വികസനം തടയുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്നും ഇക്കാര്യത്തില്‍ പ്രതിപക്ഷവും ബിജെപിയും ഒറ്റക്കെട്ടാണെന്നും എന്ത് പ്രതിഷേധമുണ്ടായിക്കിയാലും വികസനം തടയാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
