ശബരിമല> മേടമാസ-വിഷു പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രം ഏപ്രില്‍ 10ന് വൈകിട്ട് 5ന് തുറക്കും. ക്ഷേത്രംതന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്ബൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപം തെളിക്കും.
അന്നേദിവസം പ്രത്യേക പൂജകള്‍ ഒന്നുമുണ്ടാകില്ല.രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും.
ഏപ്രില്‍ 11 ന് രാവിലെ 5 മണിക്ക് ക്ഷേത്രനട തുറന്ന് നിര്‍മ്മാല്യവും അഭിഷേകവും നടത്തും.തുടര്‍ന്ന് പതിവ് പൂജകള്‍ ഉണ്ടാകും. ഏപ്രില്‍ 15 ന് വിഷുദിനത്തില്‍ വിഷുക്കണിദര്‍ശനം ഒരുക്കും.ഏപ്രില്‍ 19 ന് രാത്രി ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും.ഇടവ മാസ പൂജകള്‍ക്കായി മെയ് 14 ന് നട തുറക്കും.
