സിപിഎമ്മിന്റെ പ്രസക്തി കുറയാന്‍ കാരണം കോണ്‍ഗ്രസ്സ് അല്ലെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: സിപിഎമ്മിന്റെ പ്രസക്തി കുറയാന്‍ കാരണം കോണ്‍ഗ്രസ്സ് അല്ലെന്ന പ്രസ്താവനയുമായി എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി രംഗത്ത്. ബിജെപിക്കെതിരായി മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് കോണ്‍ഗ്രസ്സ് ആഗ്രഹിക്കുകയും അതിന് രാഹുല്‍ ഗാന്ധി തുടക്കം കുറിക്കുകയും ചെയ്തു. അതില്‍ ഇടത് മുന്നണി ഉണ്ടാവണമെന്നാണ് കോണ്‍ഗ്രസ്സ് ആഗ്രഹിച്ചത്. സിപിഐ അതിനു തയ്യാറാണെങ്കിലും കേരളത്തിലെ സിപിഎം നേതൃത്വം അതിനു തയ്യാറായില്ലെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.

കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് മത്സരം. സിപിഎമ്മിനെതിരേ ഒന്നും പറയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞത് അദ്ദേഹത്തിന്റെ മഹത്വം കൊണ്ടാണെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *