സുപ്രീംകോടതിയില്‍ അടിയന്തര സിറ്റിംഗ്: അടിയന്തര പ്രാധാന്യമുള്ള വിഷയം പരിഗണിക്കുന്നു

ദില്ലി: സുപ്രീംകോടതിയില്‍ അടിയന്തര സിറ്റിംഗ്. പൊതുതാത്പര്യപ്രകാരമുള്ള അടിയന്തര വിഷയം പരിഗണിക്കാനാണ് സിറ്റിംഗ് ചേരുന്നതെന്നാണ് നോട്ടീസ്. ഇത്തരത്തില്‍ സുപ്രീംകോടതിയില്‍ സിറ്റിംഗ് നടത്തുന്നത് അപൂര്‍വ നടപടിയാണ്.

പൊതുതാത്പര്യപ്രകാരമുള്ള വിഷയം ശ്രദ്ധയില്‍പ്പെടുത്തിയത് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്‍തയാണെന്ന് നോട്ടീസില്‍ പറയുന്നു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചാണ് സിറ്റിംഗ് ചേരുന്നത്. സോളിസിറ്റര്‍ ജനറലിന്റെ ആവശ്യപ്രകാരമാണ് സിറ്റിംഗ് എന്ന് നോട്ടീസില്‍ പറയുന്നു.

സാധാരണ ഒരാള്‍ ഹര്‍ജി നല്‍കുമ്ബോഴോ, അല്ലെങ്കില്‍ ഏതെങ്കിലും വിഷയം പരാമര്‍ശിക്കുമ്ബോഴോ ആണ് കോടതികള്‍ ഒരു കേസ് പരിഗണിക്കുന്നത്. അല്ലെങ്കില്‍ കത്തുകളോ അല്ലെങ്കില്‍ ഏതെങ്കിലും രേഖകളോ സുപ്രീംകോടതിയ്ക്ക് പരിഗണിക്കാം. എന്താണ് സുപ്രീംകോടതിയുടെ അടിയന്തരസിറ്റിംഗിന് വിഷയമാകുന്നതെന്ന് ഇപ്പോള്‍ വ്യക്തമല്ല. എന്തായാലും അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്‍തയും കോടതിയിലുണ്ട്.

വിഷയം ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡന പരാതി?

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്ക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച്‌ കാരവനും സ്ക്രോളുമുള്‍പ്പടെയുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഒരു യുവതിയുടെ ലൈംഗികപീഡന പരാതി പുറത്തു വിട്ടിരുന്നു. ആ പരാതിയെക്കുറിച്ചാണ് അടിയന്തര സിറ്റിംഗ് എന്നാണ് സൂചനകള്‍ പുറത്തു വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *