കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയെ നടുക്കിയ സ്ഫോടന പരമ്ബരകളില്‍ 40 വിദേശികള്‍ കൊല്ലപ്പെട്ടന്ന് സൂചന. ആറ് ഇന്ത്യാക്കാര്‍ ഉള്‍പ്പടെയാണ് ഇത്രയും വിദേശികള്‍ കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ടവരില്‍ ആറു പേര് ഇന്ത്യാക്കാരാണെന്ന് ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അഞ്ച് ബ്രിട്ടീഷ് പൗരന്മാരും മൂന്ന് ഡെന്മാര്ക്ക് പൗരന്മാരും ഒരു പോര്‍ച്ചുഗീസ് വംശജനുമുള്പ്പെടെയുള്ള വിദേശികളാണ് കൊല്ലപ്പെട്ടത്.
തുര്‍ക്കിയില്‍ നിന്നുള്ള രണ്ടു പേരും ജപ്പാന്, നെതര്‍ലന്‍ഡ്സ് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഈ വിവരങ്ങളില്‍ മാറ്റമുണ്ടായേക്കാമെന്നും ശ്രീലങ്കന്‍ ഹൈക്കമ്മീഷന് അധികൃതര്‍ വ്യക്തമാക്കി.
