റോഡ് ഷോയ്ക്കിടെ കനയ്യകുമാറിനെ കരിങ്കൊടി കാണിച്ചു; ബെഗുസരായിയില്‍ സംഘര്‍ഷം

ബെഗുസരായി: ബിഹാറിലെ ബെഗുസരായി മണ്ഡലത്തില്‍ റോഡ് ഷോ നടത്തുന്നതിനിടെ സി.പി.ഐ സ്ഥാനാര്‍ഥിയായ കനയ്യകുമാറിന് നേരെ കരിങ്കൊടി കാണിച്ചു. സംഭവത്തെ തുടര്‍ന്ന് കനയ്യകുമാറിന്റെ അനുയായികളും പ്രദേശവാസികളായ ഒരു സംഘവും തമ്മില്‍ സംഘര്‍ഷംമുണ്ടായി.

മണ്ഡലത്തിലെ ഗദ്പുര ബ്ലോക്കിലെ കൊറയ് ഗ്രാമത്തില്‍ നടന്ന റോഡ് ഷോയ്ക്കിടെയാണ് പ്രദേശവാസികളായ ഒരു സംഘം യുവാക്കള്‍ കനയ്യകുമാറിനെതിരെ കരിങ്കൊടി ഉയര്‍ത്തി മുദ്രാവാക്യം വിളികളുമായി എത്തിയത്. സി.പി.ഐ പ്രവര്‍ത്തകര്‍ ഇത് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.

സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *