യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം; ബസ് ജീവനക്കാരെ കസ്റ്റഡിയില്‍ എടുത്തു

കൊച്ചി: ബസ് യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ സുരേഷ് കല്ലട ബസ് ജാവനക്കാരെ കസ്റ്റഡിയില്‍ എടുത്തു. മരട് പൊലീസാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. ജയേഷ്, ജിതിന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

സംഭവം ആസൂത്രിതമാണോ എന്ന കാര്യം അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

സംഭവത്തില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ബസ് ഉടനെ സ്റ്റേഷനിലെത്തിക്കാന്‍ കൊച്ചി മരട് പൊലീസ് ഉത്തരവിട്ടിരുന്നു. ഇന്ന് ഉച്ചയോടെ ബസ് മരട് സ്റ്റേഷനിലെത്തിക്കും എന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്.

സംഭവം നടന്നപ്പോള്‍ തന്നെ ബസ് സ്റ്റേഷനിലെത്തിക്കാന്‍ പൊലീസ് ആലോചിച്ചിരുന്നു.എന്നാല്‍, ബസില്‍ ദീര്‍ഘദൂര യാത്രക്കാരുള്ളതിനാല്‍ യാത്ര തുടരാന്‍ അനുവദിക്കുകയായിരുന്നു. ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തിയ ബസ് ഉച്ചയോടെ മരട് സ്റ്റേഷനിലെത്തിക്കാം എന്നാണ് ജീവനക്കാര്‍ പൊലീസിനെ അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *