അടൂര്‍ ഏനാത്ത് മൂന്ന് വിദ്യാര്‍ത്ഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു. ഏനാത്ത് സ്വദേശി കുരുമ്ബോലില്‍ നാസറിന്റെ മക്കളായ നാസിം, അജ്‌മല്‍ ഇവരുടെ ബന്ധു നിയാസ് എന്നിവരാണ് കല്ലടയാറ്റിലെ തെങ്ങാംപുഴയില്‍ മുങ്ങി മരിച്ചത്.
മണ്ണടി തെങ്ങാംപുഴക്ക് സമീപമുള്ള കടവിലാണ് ഉച്ചയോടെ കുട്ടികള്‍ കുളിക്കാനായി ഇറങ്ങിയത്. ഒഴുക്കില്‍ പെട്ടത് കണ്ട് നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മുങ്ങിത്താഴുകയായിരുന്നു. പിന്നീട് നടത്തിയ തെരച്ചിലില്‍ ആണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
