ചികിത്സയില്‍ തുടരുന്ന ലാലു പ്രസാദിനെ കാണാന്‍ കുടുംബത്തെപ്പോലും അനുവദിക്കുന്നില്ലെന്ന് മകന്‍ തേജ്വസി യാദവ്

റാഞ്ചി: ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ജയിലില്‍ നിന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലാലു പ്രസാദ് യാദവിനെ കാണാന്‍ കുടുംബാംഗങ്ങളെപ്പോലും അനുവദിക്കുന്നില്ലെന്ന് മകന്‍ തേജ്വസി യാദവ്. വളരെ പരിതാപകരമായ അവസ്ഥയിലാണ് ലാലു പ്രസാദ് യാദവ് ഉള്ളതെന്നും തേജസ്വി പറഞ്ഞു. റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് ലാലു പ്രസാദ് യാദവുള്ളത്.

അദ്ദേഹത്തെ യുദ്ധതടവുകാരനേക്കാളും മോശമായിട്ടാണ് അദ്ദേഹത്തെ പരിചരിക്കുന്നതെന്നും തേജ്വസി ആരോപിച്ചു. പിതാവിന് നിരവധി രോഗങ്ങളുണ്ട്. അദ്ദേഹത്തെ താമസിപ്പിച്ചിരിക്കുന്ന ആശുപത്രി ബ്ലോക്കില്‍ ടെസ്റ്റുകള്‍ക്ക് ആവശ്യമായ സൗകര്യങ്ങളില്ല. കുറച്ച്‌ വോട്ടുകള്‍ക്കായുള്ള ബിജെപിയുടെ മാനസിക പീഡനമെന്നാണ് തേജ്വസിയുടെ ആരോപണം. എന്നാല്‍ നിയമപ്രകാരം അദ്ദേഹത്തിന്റെ കാര്യങ്ങള്‍ നന്നായി നോക്കുന്നുണ്ടെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *