കള്ളവോട്ട് ആരോപണം; റിട്ടേണിങ് ഓഫീസര്‍മാരോട് റിപ്പോര്‍ട്ട് തേടി തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ

തിരുവനന്തപുരം: കള്ളവോട്ട് ആരോപണത്തില്‍ റിട്ടേണിങ് ഓഫീസര്‍മാരോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കള്ളവോട്ട് നടന്നിട്ടുണ്ടെങ്കില്‍ അത് ഗുരുതരമായ തെറ്റാണ്. കളക്ടര്‍മാരോട് ഇക്കാര്യത്തില്‍ അടിയന്തര റിപ്പോര്‍ട്ടാണ് തേടിയിരിക്കുന്നത്. റിപ്പോര്‍ട്ട് ലഭിച്ച 
ശേഷം നടപടികള്‍ എടുക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു.

അസി.റിട്ടേണിങ് ഓഫീസറുടേയും പ്രിസൈഡിങ് ഓഫീസറുടെയും ഒത്താശയില്ലാതെ കള്ളവോട്ടുകള്‍ നടത്താന്‍ സാധിക്കില്ല. റിപ്പോര്‍ട്ട് വരുന്നത് വരെ നമുക്ക് കാത്തിരിക്കാമെന്നും ടിക്കാറാം മീണ പറഞ്ഞു. കണ്ണൂര്‍, കാസര്‍കോട് കളക്ടര്‍മാരോടാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *