മസാല ബോണ്ട്;സിപിഎം കേന്ദ്രകമ്മിറ്റി നിലപാട് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം; കിഫ്ബി മസാല ബോണ്ട് വിഷയത്തില്‍ സിപിഎം കേന്ദ്രകമ്മിറ്റിയുടെ നിലപാട് വ്യക്തമാക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. വിഷയം ചൂണ്ടിക്കാണിച്ച്‌ ചെന്നിത്തല സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു.

സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാടുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതിന് മുന്‍പ് ഇക്കാര്യം പാര്‍ട്ടിക്കുള്ളിലോ പൊളിറ്റ് ബ്യൂറോയിലോ ചര്‍ച്ച ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. സ്റ്റോക്ക് മാര്‍ക്കറ്റെന്ന സങ്കല്‍പ്പത്തെ തന്നെ ദുരൂഹമായ മൂലധനമെന്ന നിലയില്‍ എതിര്‍ക്കുന്നവരാണ് സി.പി.എം. ഇവിടെയാകട്ടെ അതിനെത്തന്നെ വാരിപ്പുണരുന്നു. മാത്രമല്ല എസ്‌എന്‍സി ലാവ്‌ലിന്‍ എന്ന കളങ്കിത കമ്ബനിയുടെ പങ്കാളിത്തം ഈ ഇടപാടിനെ കൂടുതല്‍ ദുരൂഹമാക്കുകയും ചെയ്യുന്നുവെന്നും ചെന്നിത്തല കത്തില്‍ പറയുന്നു.

പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റു തുലച്ച്‌ വിദേശ മൂലധനം അനുവദിക്കുന്നതിനുള്ള നരേന്ദ്ര മോദിയുടെ സാമ്ബത്തിക നയം അനുസരിച്ചാണ് മസാല ബോണ്ടുകള്‍ കൊണ്ടു വന്നത്. ബിജെപിയുടേയും നരേന്ദ്ര മോദിയുടെയും ആ സാമ്ബത്തിക നയത്തെ സിപിഎം പിന്തുടരുന്നത് അമ്ബരപ്പുണ്ടാക്കുന്നതാണ്. ആകെ ദുരൂഹമായ ഇടപാടില്‍ സിപിഎം കേന്ദ്ര കമ്മിറ്റിയുടെ നിലപാട് വ്യക്തമാക്കണമെന്നും കത്തില്‍ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *