ന്യൂഡെല്‍ഹി: ഡെല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി തലവനുമായ അരവിന്ദ് കെജ്രിവാളിന്റ ഭാര്യ സുനിതയ്ക്ക് രണ്ട് വോട്ടര്‍ ഐഡി കാര്‍ഡുകളുണ്ടെന്ന് പരാതി നല്കി ബിജെപി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെയും ഡെല്‍ഹിയിലെ ചാന്ദ്നിചൗക്കിലെയും വോട്ടര്‍ പട്ടികയില്‍ സുനിതയുടെ പേരുണ്ട്, ഈ രണ്ട് സ്ഥലങ്ങളിലെയും വോട്ടര്‍ കാര്‍ഡ് ഇവരുടെ കൈവശമുണ്ട് എന്നിങ്ങനെയാണ് ബി ജെ പി പരാതിയില്‍ പറയുന്നത്. ബിജെപി നേതാവ് ഹരീഷ് ഖുറാനയാണ് തീസ് ഹസാരി കോടതിയില്‍ പരാതി നല്‍കിയത്.
