തിരുവനന്തപുരം: കോവളത്ത് ഐ.പി.എസ് വനിതാ ട്രെയിനിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍.പൂന്തുറ സ്വദേശി സലിം ആണ് പിടിയിലായത്.കോവളത്തെ കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരനാണ് ഇയാള്‍. തിങ്കളാഴ്ച്ച അര്‍ധ രാത്രിയിലാണ് ഇയാളെ പിടി കൂടിയത്.
കഴിഞ്ഞ ശനിയാഴ്ചയാണ് പ്രഭാത സവാരിക്കിറങ്ങിയ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ മാല പൊട്ടിക്കാന്‍ ഇയാള്‍ ശ്രമിച്ചത്. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. ബൈക്കിലെത്തിയ മോഷ്ടാവ് തിരുവല്ലത്ത് വെച്ച് മാല പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു.തിരുവല്ലം പൊലീസ് സ്റ്റേഷന്‍ എസ്‌എച്ച്‌ഒയുടെ ചുമതലയുള്ള ഐശ്വര്യ പ്രശാന്ത് ദോഗ്രെക്കു നേര്‍ക്കാണ് അക്രമം നടന്നത്.
