പാക്‌ പ്രധാനമന്ത്രിയെ പുകഴ്‌ത്തി ട്വീറ്റ്‌; തരൂര്‍ വീണ്ടും വിവാദത്തില്‍

പാകിസ്‌താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പുകഴ്‌ത്തിയുള്ള കോണ്‍ഗ്രസ്‌ നേതാവ്‌ ശശി തരൂരിന്റെ ട്വീറ്റ്‌ വിവാദമായി. ഇന്ത്യന്‍ ചരിത്രത്തില്‍ ഇമ്രാനുള്ള താല്‌പര്യത്തെയും ടിപ്പുസുല്‍ത്താനോടുള്ള അദ്ദേഹത്തിന്റെ ആരാധനയെയും പുകഴ്‌ത്തിയായിരുന്നു തരൂരിന്റെ ട്വീറ്റ്‌.

ടിപ്പുസുല്‍ത്താനോടുള്ള തന്റെ ആരാധനയെക്കുറിച്ച്‌ അദ്ദേഹത്തിന്റെ ജന്മദിനമായ മെയ്‌ 4നാണ്‌ ഇമ്രാന്‍ ഖാന്‍ ട്വീറ്റ്‌ ചെയ്‌തത്‌. അടിമത്തത്തെക്കാള്‍ നല്ലത്‌ സ്വാതന്ത്ര്യത്തിന്‌ വേണ്ടി പോരാടി മരിക്കുന്നതാണെന്ന ടിപ്പുവിന്റെ ആദര്‍ശം തന്നെ സ്വാധീനിച്ചെന്ന തരത്തിലാണ്‌ ഇമ്രാന്റെ പോസ്‌റ്റ്‌. ഇതിന്‌ പ്രതികരണമെന്ന നിലയിലാണ്‌ ശശി തരൂരിന്റെ ഇന്നലത്തെ ട്വീറ്റ്‌.’ഇന്ത്യന്‍ ചരിത്രത്തെക്കുറിച്ച്‌ അറിയാനുള്ള ഇമ്രാന്‍ ഖാന്റെ താല്‌പര്യം ആത്മാര്‍ത്ഥമാണ്‌, എനിക്ക്‌ നേരിട്ടറിയാം. അദ്ദേഹം വായിക്കുകയും കരുതല്‍ വയ്‌ക്കുകയും ചെയ്യുന്നുണ്ട്‌. മഹാനായ ടിപ്പുസുല്‍ത്താനെക്കുറിച്ച്‌ ഓര്‍മ്മിക്കാന്‍ ഒരു പാക്‌ നേതാവ്‌ വേണ്ടി വന്നു എന്നത്‌ അപ്പോഴും നിരാശാജനകമാണ്‌.’ ഇതായിരുന്നു തരൂരിന്റെ ട്വീറ്റ്‌.

Leave a Reply

Your email address will not be published. Required fields are marked *