മോദിയെ ദുര്യോധനനോട് ഉപമിച്ച്‌ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി

അംബാല: മോദിയെ ദുര്യോധനനോട് ഉപമിച്ച്‌ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മഹാഭാരതത്തില്‍ ധാര്‍ഷ്ട്യവും അഹങ്കാരവും മൂലം ദുര്യോധനനു പതനമുണ്ടായതുപോലെ നരേന്ദ്രമോദിയും തകരുമെന്നു പ്രിയങ്ക ഗാന്ധി ഹരിയാനയിലെ അംബാലയില്‍ നടന്ന റാലിയില്‍ പറഞ്ഞു.

ആരാണ് ദുര്യോധനന്‍, ആരാണ് അര്‍ജുനനെന്നു തിരഞ്ഞെടുപ്പ് ഫലം വരുമ്ബോള്‍ അറിയാമെന്നു പ്രിയങ്കയ്ക്കു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മറുപടി നല്‍കി. പ്രിയങ്ക പരിഹസിച്ചതുകൊണ്ട് ആരും ദുര്യോധനനാകില്ലെന്നും രാജീവ് ഗാന്ധിയെക്കുറിച്ചു യഥാര്‍ഥ്യങ്ങളാണ് മോദി പറഞ്ഞതെന്നും അമിത് ഷാ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *