ആറന്‍മുള: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷയായി കെ പി ശശികലയെ വീണ്ടും തെരഞ്ഞെടുത്തു. ആറന്‍മുളയില്‍ ചേര്‍ന്ന സമ്മേളനത്തിലാണ് തീരുമാനം ഉണ്ടായത്. കെ പി ശിവനെ വര്‍ക്കിങ് പ്രസിഡന്റായും സി ബാബു, വി സുശികുമാര്‍ എന്നിവരെ സംസ്ഥാന സെക്രട്ടറിമാരായും നിയമിച്ചു. ഇഎസ് ബിജു, ആര്‍ വി ബാബു, കെ ഹരിദാസ്, ഡോക്ടര്‍ ഭാര്‍ഗവ റാം എന്നിവരാണ് പുതിയ ജനറല്‍ സെക്രട്ടറിമാര്‍.
വാഴൂര്‍ തീര്‍ഥപാദാശ്രമം സെക്രട്ടറി ഗരുഡ ധ്വജാനന്ദ സ്വാമികളാണ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തത്. കേരളം തീവ്രവാദികളുടെ വിഹാര കേന്ദ്രമായി മാറിയെന്നും ആചാര ലംഘകരാണ് ഇതിന് ഉത്തരവാദികളെന്നും അദ്ദേഹം പറഞ്ഞു.
