തിരുവനന്തപുരം: പൊലീസിലെ പോസ്റ്റല്‍ ബാലറ്റ് വിവാദത്തില്‍ പോസ്റ്റല്‍ ബാലറ്റിലൂടെ വോട്ട് ചെയ്ത മുഴുവന്‍ പൊലീസുകാരില്‍ നിന്നും യൂണിറ്റ് മേധാവികള്‍ ഇന്ന് പരാതി കേള്‍ക്കും.പോസ്റ്റല്‍ വോട്ടിന് അപേക്ഷിച്ച എല്ലാ പൊലീസുകാരില്‍ നിന്നും യൂണിറ്റ് മേധാവികള്‍ പരാതി കേട്ടശേഷം അന്തിമ റിപ്പോര്‍ട്ട് ഇന്ന് വൈകിട്ട് അഞ്ചിന് മുമ്ബായി സമര്‍പ്പിക്കണമെന്ന് തിരുവനന്തപുരം റേഞ്ച് ഐ ജി ഉത്തരവിട്ടു. വിവാദം അന്വേഷിക്കുന്ന തൃശൂര്‍ ക്രൈംബ്രാഞ്ച് എസ് പി സുദര്‍ശനനാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്.
കാസര്‍ഗോഡ് ബേക്കല്‍ പൊലീസ് സ്റ്റേഷനിലെ 33 പൊലീസുകാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടാത്ത സംഭവത്തിലും ഇന്ന് മൊഴി എടുക്കും. ബുധനാഴ്ചയ്ക്ക് മുമ്ബ് സമഗ്രാന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നിര്‍ദേശിച്ചിരുന്നത്. ഇതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡി ജി പി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടത്.
