പയ്യന്നൂരില്‍ രണ്ടിടത്ത് ബോംബ് സ്ഫോടനം; സ്റ്റീല്‍ ബോംബുകളാണ് പൊട്ടിയത്

പയ്യന്നൂര്‍: പയ്യന്നൂര്‍ കോറോം, കാര എന്നിവിടങ്ങളില്‍ ബോംബ് സ്ഫോടനം. ബിഎംഎസ് പ്രവര്‍ത്തകനും ബി ജെ പി പ്രവര്‍ത്തകനും തമ്മിലുള്ള വാക്കേറ്റമാണ് പ്രകോപനത്തിന് കാരണം.

ബി.ജെ.പി പ്രവര്‍ത്തകനും പയ്യന്നൂര്‍ മണ്ഡലം മുന്‍ സെക്രട്ടറിയുമായ പനക്കീല്‍ ബാലകൃഷ്ണന്‍റെ കോറോത്തുള്ള വീടിന് മുന്നിലെ റോഡില്‍ ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടു കൂടിയാണ് ആദ്യ ബോംബ് സ്ഫോടനം നടന്നത്. ഇതിന്റെ തുടര്‍ച്ചയായി ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ ആര്‍.എസ്.എസ് ജില്ലാ കാര്യവാഹക് പി.രാജേഷിന്‍റെ വീടിനടുത്തായി കാര താലിച്ചാലിലെ പാലത്തിന് സമീപത്തെ റോഡിലും സ്ഫോടനം നടത്തുകയായിരുന്നു.

വിവരമറിഞ്ഞ് പയ്യന്നൂര്‍ എസ്.എച്ച്‌.ഒ ഹരിപ്രസാദും സംഘവും സ്ഥലത്തെത്തി. രണ്ടിടത്തും സ്റ്റീല്‍ ബോംബുകളാണ് എറിഞ്ഞത്. ബോംബ് സ്ക്വോഡും ഡോഗ് സ്ക്വോഡും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടക്കാനിരിക്കെ ഇത്തരത്തിലുള്ള അക്രമണങ്ങള്‍ നാടിന്‍റെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നുള്ള ഭീതിയിലാണ് നാട്ടുകാര്‍.

Leave a Reply

Your email address will not be published. Required fields are marked *