കാട്ടാനശല്യം രൂക്ഷം; വ്യാപക കൃഷിനാശം

പുല്പള്ളി: പൂതാടി ഗ്രാമപ്പഞ്ചായത്തിലെ വട്ടത്താനി പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാകുന്നു. മേഖലയില്‍ വ്യാപക കൃഷിനാശമാണ് സംഭവിച്ചിരിക്കുന്നത് . കഴിഞ്ഞ ദിവസം കൃഷിയിടത്തിലേക്കിറങ്ങിയ ആനക്കൂട്ടം ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് വരുത്തിവച്ചത് . പാമ്ബ്ര എസ്റ്റേറ്റിനോട് ചേര്‍ന്ന ചേലക്കൊല്ലി വനത്തില്‍നിന്നാണ് ആന ഇറങ്ങുന്നത്. ആനയുടെ ആക്രമണം ഭയന്ന് വീടിന് പുറത്തിറങ്ങാന്‍ മടിക്കുകയാണ് പ്രദേശവാസികള്‍.

കല്ലുറുമ്ബില്‍ വിജയന്‍, കുന്നത്ത്ശ്ശേരിയില്‍ ശാന്തമ്മ, പുത്തന്‍പുരയ്ക്കല്‍ രവീന്ദ്രന്‍, കല്ലുറുമ്ബില്‍ അനില്‍കുമാര്‍, തണ്ടാശ്ശേരി വല്ലി എന്നിവരുടെ തോട്ടങ്ങളിലിറങ്ങിയ ആന വിളകളെല്ലാം ചവിട്ടിമെതിച്ചു. കുലച്ച വാഴകള്‍, കമുക്, ഏലം, കാപ്പി തുടങ്ങിയവയാണ് കൂടുതലായും നശിപ്പിച്ചിരിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *