ശബരിമല: ശബരിമലയില്‍ നടത്തിയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ബാക്കി പ്രവര്‍ത്തനങ്ങള്‍ നിരിക്ഷിക്കാനും ദേവസ്വം ബോര്‍ഡ് പ്രത്യേക സമിതി രൂപീകരിക്കുന്നു. ശബരിമല സന്നിധാനത്ത് തച്ച് ശാസ്ത്ര വിധി പ്രകാരം അല്ലാതെ നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റുന്ന നടപടികള്‍ ഉടന്‍ ആരംഭിക്കും.
അടുത്ത ബോര്‍ഡ് യോഗത്തില്‍ പുതിയ ഉപസമിതിയെ നിയമിക്കും. ദേവസ്വം ബോര്‍ഡ് അറിയാതെ ഒരു നിര്‍മ്മാണ പ്രവര്‍ത്തനവും സന്നിധാനത്തും മാളികപ്പുറത്തും അനുവദിക്കില്ലെന്ന നിലപാടിലാണ് ദേവസ്വം ബോര്‍ഡ്.
