മമതയ്ക്കു പിന്തുണയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് പിന്തുണയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. എസ്.പി, ബിഎസ്പി, ആര്‍ജെഡി, എന്‍സിപി, എഎപി, കോണ്‍ഗ്രസ് പാര്‍ട്ടികളാണ് പിന്തുണ അറിയിച്ചത്.

അതേസമയം ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചരണം വെട്ടിക്കുറച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം അറിയിച്ചു. ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ കറുത്ത അധ്്യായമാണിതെന്ന് കോണ്‍ഗ്രസ് പറഞ്ഞു. മോദിയുടെ റാലി തീരാന്‍ വേണ്ടിയാണ് ഇന്ന് രാത്രി 10 മണിവരെ ബംഗാളില്‍ പ്രചരണ സമയം നീട്ടിവച്ചതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജോവാല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *