ബംഗലൂരു സ്വദേശി യുവാവിനെ മലപ്പുറത്തെ ആശുപത്രി മുറിക്കുള്ളില്‍ ബന്ദിയാക്കി കവര്‍ച്ച

മലപ്പുറം: ബംഗലൂരു സ്വദേശിയായ യുവാവിനെ മലപ്പുറത്തേക്ക് വിളിച്ചു വരുത്തി മുറിയില്‍ കെട്ടിയിട്ട് സ്വര്‍ണ്ണവും പണവും കാറും തട്ടിയെടുത്തു. അഞ്ച് ലക്ഷം രൂപയും 13 പവന്‍ സ്വര്‍ണ്ണവും കാറുമാണ് തട്ടിയെടുത്തത്.

കര്‍ണാടക സ്വ​ദേശി മധു വരസയുടെ പണവും സ്വര്‍ണവും കാറുമാണ് തട്ടിയെടുത്തത്. മലപ്പുറം എം.ബി ആശുപത്രി ഉടമയുടെ മകന്‍ ആദില്‍ യാഷിദ് ഉള്‍പ്പടെ നാലുപേരാണ് പ്രതികളെന്ന് പോലീസ് അറിയിച്ചു. ഇവരുടെ സുഹൃത്താണ് മധു വരസ.

മലപ്പുറത്ത് എത്തിച്ച മധു വരസയെ എംബി ആശുപത്രിയുടെ അനുബന്ധ ക്ലിനിക്കില്‍ ബന്ദിയാക്കിയാണ് സംഘം മോഷണം നടത്തിയത്. തട്ടിയെടുത്ത കാര്‍ ആശുപത്രിക്കുള്ളില്‍ നിന്നും പോലീസ് കണ്ടെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *