ന്യൂഡല്‍ഹി: ത്രിരാഷ്ട്ര പര്യടനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയില്‍ തിരിച്ചെത്തി. ബെല്‍ജിയം, യുഎസ്, സൌദി അറേബ്യ എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിച്ചത്. മൂന്നു രാജ്യങ്ങളിലെ നേതാക്കളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി. മാര്‍ച്ച് 30നാണ് മോദിയുടെ സന്ദര്‍ശനം ആരംഭിച്ചത്. ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ എത്തിയ മോദി ബെല്‍ജിയം പാര്‍ലമെന്റ് അംഗങ്ങളുള്‍പ്പെടെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. യുഎസിലെത്തിയ മോദി വാഷിംഗ്ടണില്‍ ദ്വിദിന ആണവ സുരക്ഷാ ഉച്ചകോടിയില്‍ പങ്കെടുത്തു. സൌദി സന്ദര്‍ശിച്ചാണ് മോദിയുടെ മടക്കം. സൌദി സന്ദര്‍ശിച്ച പ്രധാനമന്ത്രി സൌദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൌദിമായി കൂടിക്കാഴ്ച നടത്തി. സൌദിയുമായി അഞ്ചുകരാറുകളില്‍ ഇന്ത്യ ഒപ്പിട്ടു.
