കാസര്‍ഗോഡ്: എന്റെ വിജയം കള്ളവോട്ടിനുള്ള മറുപടിയാണെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്. ജനങ്ങള്‍ മാറ്റത്തിന് വേണ്ടിയാണ് തനിക്ക് വോട്ട് ചെയ്തതെന്നും കല്യോട്ടെ രക്ത സാക്ഷിത്വവും യു ഡി എഫിന്റെ മനസ്സറിഞ്ഞ പ്രവര്‍ത്തനങ്ങളും താന്‍ തെരഞ്ഞെടുക്കപെടാന്‍ കാരണമായെന്നും രാജ് മോഹന്‍ ഉണ്ണിത്താന് പറഞ്ഞു. കാസര്‍ഗോഡ് താന്‍ തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ തന്റെ അവസാനം വരെ കാസര്‍ഗോഡ് ഉണ്ടാവുമെന്ന് ഉണ്ണിത്താന് മുന്നേ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഒരു പഞ്ചായത്ത് അംഗമാവാന്‍ പോലും ഇതുവരെ സാധിക്കാത്ത എനിക്ക് പാര്‍ലമെന്റ് അംഗത്വം നല്കിയ കാസര്കോഡുകാരോട് എന്നും കടപ്പെട്ടവനായിരിക്കുമെന്നും ഉണ്ണിത്താന് പറഞ്ഞു.
