വയനാട്ടിലെ വോട്ടര്‍മാരോട് നന്ദിപറയാന്‍ രാഹുല്‍ എത്തുമോയെന്ന് സംശയം

തിരഞ്ഞെടുപ്പ് അങ്കം പൂര്‍ത്തിയായി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വയനാട് ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തതു. അമേത്തിയില്‍ തോറ്റമ്ബിയെങ്കിലും വയനാട്ടിലെ ഉജ്ജ്വല വിജയം രാഹുലിന് ഒരു പരിധിവരെ ആശ്വാസമാണ്. ഇനി വയനാട് എംപിക്കു വാഗ്ദാനപൂര്‍ത്തീകരണത്തിനുള്ള നാളുകളാണ്. വയനാട്ടുകാര്‍ക്കു നന്ദി പറയാന്‍ രാഹുല്‍ ഗാന്ധി വൈകാതെ വീണ്ടും മണ്ഡലത്തിലെത്തുമെന്ന പ്രതീക്ഷയിലാണു യുഡിഎഫ് നേതൃത്വം. പ്രചാരണറാലികളില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതിനെക്കുറിച്ച് രാഹുലിനു പറയാനുള്ളതു കാത്തിരിക്കുകയാണു വോട്ടര്‍മാര്‍.വയനാട്ടിലെ ചികിത്സാ സൗകര്യങ്ങളിലെ അപര്യാപ്ത, രാത്രിയാത്രാ നിരോധനം, വന്യമൃഗശല്യം തുടങ്ങിയ പ്രശ്‌നങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് എത്രയും വേഗം പരിഹാരം കണ്ടെത്തുമെന്ന് രാഹുല്‍ ഗാന്ധി വാക്ക് നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *