മസ്കത്ത്: തൊഴില്‍ തര്‍ക്കങ്ങള്‍ തീര്‍പ്പാക്കാന്‍ ഇപ്പോള്‍ നേരിടുന്ന കാലതാമസം ഒഴിവാക്കുന്നതിന് ഒമാന്‍ സര്‍ക്കാര്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കും. ഒമാന്‍ മാനവവിഭവ ശേഷി, നിയമകാര്യ മന്ത്രാലയങ്ങള്‍ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണിത്. ഇരു മന്ത്രാലയങ്ങളും ഇതു സംബന്ധിച്ചുള്ള കരാറില്‍ ഒപ്പുവെച്ചു.ഈ തീരുമാനം രാജ്യത്തെ തൊഴില്‍ തര്‍ക്കങ്ങള്‍ വേഗത്തില്‍ പരിഹരിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ്. രാജ്യത്തെ തൊഴില്‍ മേഖല കൂടുതല്‍ വികസിപ്പിക്കുന്നതിനും സ്വകാര്യ മേഖലയിലെ യോഗ്യതയുള്ള സ്വദേശികളുടെ ജോലിയിലുള്ള പ്രാവിണ്യം ഉറപ്പു വരുത്തുന്നതിനുമായാണ് ഒമാന്‍ മനുഷ്യാവകാശ മന്ത്രാലയവും നീതിന്യായ വകുപ്പും ചേര്‍ന്ന് അതിവേഗ കോടതികള്‍ ആരംഭിക്കുന്നത്.’
