മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 4093.91 കോടി രൂപ

തിരുവനന്തപുരം: പ്രളയാനന്തര പുനഃനിര്‍മ്മാണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 4093.91 കോടി രൂപ. സാലറി ചാലഞ്ചിലൂടെ ഇതുവരെ 1021.26 കോടി സമാഹരിക്കാനായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.

അതേസമയം, വിമര്‍ശനങ്ങള്‍ ഉണ്ടെങ്കിലും സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കുന്നതിന് പരിധിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാരിനാവില്ലെന്നും നിയമസഭയില്‍ പികെ ശശി എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

കേസുകളുടെ എണ്ണം മാത്രം കണക്കിലെടുത്ത് രാഷ്ട്രീയപ്രവര്‍ത്തകരുടെ മേല്‍ യുഎപിഎ ചുമത്തില്ലെന്നും തീവ്രവാദക്കേസുകളില്‍ ചുമത്തുന്ന യുഎപിഎ നിയമം സംസ്ഥാന സര്‍ക്കാരോ പോലീസോ ദുരുപയോഗം ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി അംഗങ്ങളുടെ ചോദ്യത്തിന് മറുപടി പറയവെ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *