കെട്ടിട നിര്‍മ്മാണത്തിനിടെ താഴെ വീണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു

കൊച്ചി: പെരുമ്ബാവൂരില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ താഴെ വീണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു.

പെരുമ്ബാവൂരിലെ പോഞ്ഞാശ്ശേരിയിലാണ് സംഭവം നടന്നത്. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശികളായ റിപ്പണ്‍ ഷെയ്ഖ്, സുവോ ഷെയ്ഖ് എന്നിവരാണ് മരിച്ചത്.

കെട്ടിട നിര്‍മ്മാണത്തിന് വേണ്ടി കെട്ടിയിരുന്ന പൈപ്പ് തെന്നി താഴേക്കു വീണതാണ് അപകടത്തിന് കാരണം.

Leave a Reply

Your email address will not be published. Required fields are marked *