സ്മൃതി ഇറാനിയുടെ സഹായി സുരേന്ദ്ര സിങിനെ കൊലപ്പെടുത്തിയത് ബിജെപി പ്രവര്‍ത്തകര്‍ തന്നെ ; പ്രാദേശിക സീറ്റ് തര്‍ക്കം മൂലമുള്ള കുടിപ്പകയെന്ന് ഡിജിപി

അമേഠി: സ്മൃതി ഇറാനിയുടെ അമേഠിയിലെ സഹായി സുരേന്ദ്ര സിങിനെ കൊലപ്പെടുത്തിയത് ബിജെപി പ്രവര്‍ത്തകര്‍ തന്നെയെന്ന് ഉത്തര്‍പ്രദേശ് ഡിജിപി ഒ പി സിങ്.

ബിജെപി പ്രവര്‍ത്തകര്‍ക്കിടയിലെ പ്രാദേശിക പ്രശ്നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് സിങ് പറഞ്ഞു. അഞ്ചുപേര്‍ ചേര്‍ന്നാണ് കൊല നടത്തിയതെന്നും ഇതില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറയിച്ചു. മറ്റു രണ്ട് പേര്‍ ഒളിവിലാണ്.

പ്രതികളില്‍ ഒരാള്‍ക്ക് അമേഠിയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം ഉണ്ടായിരുന്നു. എന്നാല്‍ ഇതില്‍ സുരേന്ദ്ര സിങ് എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇതോടെ ഇരുവര്‍ക്കുമിടയില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുകയും ഈ പക വളര്‍ന്ന് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.- ഒ പി സിങ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *