വ്യ​വ​സാ​യി​യു​ടെ ആ​ത്മ​ഹ​ത്യ: യ​ഥാ​ര്‍​ഥ കു​റ്റ​വാ​ളി നഗ​ര​സ​ഭ അ​ധ്യ​ക്ഷ​യെ​ന്ന് ചെ​ന്നി​ത്ത​ല

ആ​ന്തൂ​രി​ലെ പ്ര​വാ​സി വ്യ​വ​സാ​സി​യു​ടെ ആ​ത്മ​ഹ​ത്യ​യി​ല്‍ യ​ഥാ​ര്‍​ഥ കു​റ്റ​വാ​ളി ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ പി.​കെ. ശ്യാ​മ​ള​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ശ്യാ​മ​ള​യ്ക്കെ​തി​രേ പ്രേ​ര​ണാ കു​റ്റ​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്നും ഇ​വ​രെ ത​ല്‍​സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. 

ശ്യാ​മ​ള​യെ ര​ക്ഷി​ക്കാ​നാ​ണ് സി​പി​എം ഇ​പ്പോ​ള്‍ ശ്ര​മി​ക്കു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ആ​ന്തൂ​രി​ല്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത സാ​ജ​ന്‍റെ വീ​ട് ചെ​ന്നി​ത്ത​ല​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മു​സ്ലിം ലീ​ഗ് നേ​താ​വ് എം.​കെ. മു​നീ​ര്‍ എം​എ​ല്‍​എ അ​ട​ക്ക​മു​ള്ള​വ​ര്‍ സ​ന്ദ​ര്‍​ശി​ക്കു​ക​യും ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *