തിരുവനന്തപുരം: പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയുടേത് ക്രിമിനല്‍ കുറ്റമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. ധാര്‍മികത ഏറ്റെടുത്ത് ശ്യാമള രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാര്‍ട്ടി, സര്‍ക്കാര്‍ തലങ്ങളില്‍ അന്വേഷണം നടത്തി നിജസ്ഥിതി കണ്ടെത്തണം. വിലപ്പെട്ട മനുഷ്യ ജീവന്‍ മതിയായ കാരണമില്ലാതെ നഷ്ടമായി. സി.പി.എം എത്തപ്പെട്ട അപചയത്തിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്നും ശ്രീധരന്‍ പിള്ള മാധ്യമങ്ങളോട് പറഞ്ഞു.
