ശക്തമായ സുരക്ഷയില്‍ അമര്‍നാഥ് ക്ഷേത്ര തീര്‍ത്ഥാടനത്തിന് തുടക്കമായി

ന്യൂഡല്‍ഹി: ശക്തമായ സുരക്ഷയില്‍ ദക്ഷിണ കശ്മീരിലെ അമര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടനത്തിന് തുടക്കമായി. ജമ്മു കശ്മീരില്‍ ഒരുക്കിയിട്ടുള്ള ബേസ് ക്യാമ്ബില്‍ നിന്ന് ആദ്യ തീര്‍ത്ഥാടക സംഘം യാത്ര പുറപ്പെട്ടു.

തീര്‍ത്ഥാടന യാത്രയ്ക്ക് നേരെ ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വന്‍ സുരക്ഷയാണ് ആഭ്യന്തര മന്ത്രാലയം ഒരുക്കിയിരിക്കുന്നത്. സുരക്ഷ കര്‍ശനമാക്കുന്നതിനായി വിവിധ സുരക്ഷാ സംഘങ്ങളെ വഴിയില്‍ ഉടനീളം വിന്യസിച്ചിട്ടുണ്ട്. തീര്‍ത്ഥാടകരെ സിആര്‍പിഎഫിന്‍റെ സംഘം ബൈക്കില്‍ അനുഗമിക്കുന്നുണ്ട്. ദ്രുതകര്‍മസേനയും സുരക്ഷാ രംഗത്തുണ്ട്. പ്രധാന സ്ഥലങ്ങളിലെല്ലാം സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വാഹനനീക്കം നിരീക്ഷിക്കാന്‍ ഡ്രോണുകളും റഡാറുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഈ വര്‍ഷം ഒരുലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ അമര്‍നാഥ് യാത്രയില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. 1.5 ലക്ഷം തീര്‍ത്ഥാടകരാണ് ഇതുവരെ പേര് നല്‍കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *