സുല്‍ത്താന്‍ബത്തേരി: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ പെണ്‍കുട്ടിയെ ജലസംഭരണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിവയല്‍ പുത്തൂര്‍ വീട് പത്മനാഭെന്റ മകള്‍ പ്രജീഷ (14) യാണ് മരിച്ചത്.പുലര്‍ച്ചെ അഞ്ച് മണി മുതല്‍ കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിന്‍െറ പരിസരത്തെ കുടിവെള്ള പദ്ധതിക്കായി നിര്‍മ്മിച്ച ജലസംഭരണിയില്‍ മൃതദേഹം കണ്ടെത്തിയത്.
കുപ്പാടി ഗവ.ഹൈസ്‌കൂള്‍ പത്താംതരം വിദ്യാര്‍ത്ഥിനിയാണ് പ്രജീഷ. അമ്മ:ശ്രീജ. സഹോദരങ്ങള്‍:രഞ്ചിത്ത്, സജിത്ത്,വിജിഷ.
